തിരുവനന്തപുരം: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അച്ചീവേഴ്‌സ് ഫോറം സമര്‍പ്പിക്കുന്ന ദേശീയ സ്വച്ഛത അവാര്‍ഡിന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സി.സി ജോണ്‍ അര്‍ഹനായി. ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ നൂറ് സിഇഒമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഫാ. സി. സി. ജോണിന് ഇന്ത്യന്‍ അച്ചീവേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് എന്ന പേരില്‍ ദേശീയ സ്വച്ഛതാ പുരസ്‌കാരം നല്‍കുന്നത്. 2018ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ ഫാ. സി.സി ജോണ്‍ സ്‌കൂളില്‍ നടപ്പാക്കി വരുന്ന നൂതന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടപടികള്‍, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സ്വച്ഛതാ പരിപാടി, സ്‌കൂള്‍ റേഡിയോ, ലക്ഷം പുസ്തക പരിപാടി, ക്ലാസ് ഗാര്‍ഡന്‍, എല്ലാ ക്ലാസിലും ഗ്രന്ഥശാല, ശാസ്ത്ര പരിപാടികള്‍, പാഥേയം ഉച്ചഭക്ഷണ പരിപാടി, ഹ്രസ്വ ചലച്ചിത്ര നിര്‍മാണവും ഫിലിം ഫെസ്റ്റി വലും തുടങ്ങിയ ശ്രദ്ധേയ പരിപാടികള്‍ വിദ്യാര്‍ത്ഥികളില്‍ ചെലുത്തിയ സ്വാധീനം അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.