• Phone : 0471 244 7395
  • Email :pattomstmarys@gmail.com
teacher image

Message From Headmaster

പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസ രംഗത്തും, സാമൂഹ്യ രംഗത്തും നൽകി വരുന്ന സംഭാവനകൾ നിസ്തുലമാണ് . എസ് എസ് എൽ സിക്കും , പ്ലസ് ടൂ വിനും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി ഉന്നത വിജയം കരസ്ഥമാക്കുന്ന ഒരു പതിവ് അനേക വർഷങ്ങളായി തുടരുന്നു . ഈ സ്കൂളിൽ ഒരു വിദ്യാർത്ഥിയായി, അധ്യാപകനായി, ഇപ്പോൾ പ്രഥമാധ്യാപകനായും സേവനം ചെയ്യാൻ കഴിയുന്നതിൽ ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു. പ്രഗത്ഭരായ ഗുരുവര്യന്മാരുടെ ശിക്ഷണത്തിൽ ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി ലോകത്തിൻറെ വിവിധഭാഗങ്ങളിൽ വിജയത്തിന്റെ ഗാഥകൾ രചിക്കുന്നത് . ഇനിയും ഈ കലാലയം അനേകം പ്രതിഭകളെ സൃഷ്ടിക്കുമെന്നതിൽ ഒരു സംശയവും വേണ്ട. നമുക്ക് അഭിമാനിക്കാം ഈ സ്ക്കൂളിന്റെ ഒരു ഭാഗമായതിൽ . ഈ മഹാ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽക്കുന്ന മാനേജ്മെന്റ് , പ്രിൻസിപ്പാൾ , അധ്യാപകർ , ജീവനക്കാർ എന്നിവർക്കെല്ലാം നന്മ മാത്രം ആശംസിക്കുന്നു.