പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡോ: സി.സി ജോൺ ദേശീയ പുരസ്കാരത്തിന് അർഹനാ യി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കണോ മിക്ക് ഫോർ ഹെൽത്ത് ആന്റ് എഡ്യൂക്കേഷണൽ ഗ്രോത്ത് എന്ന സംഘടനയാണ് വിദ്യാഭ്യാസമേഖലയിലെ സമഗ്രസംഭാവന യെ മുൻ നിർത്തി ഭാരത് ശിക്ഷാ രത്തൻ പുരസ്കാരം നൽകിയത്. സ്കൂളിൽ നടപ്പാക്കുന്ന നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകുന്നതെന്ന് എക്കണോ മിക് ഫോർ ഹെൽത്ത് ആന്റ് എഡ്യൂക്കേഷണൽ ഗ്രോത്ത് സെക്രട്ടറി ജനറൽ കുൽ ദീപ് സിംഗ് അറിയിച്ചു വായന എഴുത്ത് പ്രകൃതിസംരക്ഷണം പരിസ്ഥിതി പ്രവർത്തനങ്ങൾ. സ്വച്ച് പ്രവർത്തനങ്ങൾ തുടങ്ങിയവ ദേശീയതലത്തിൽ തന്നെ ശ്രദ്ധ ആകർഷിക്കുന്നതാണ്, വായനയെ പ്രോത് സാഹി പ്പിക്കുന്ന തിന്നായി ലക്ഷം പുസ്തകം പദ്ധതി ആരംഭിച്ചതും അവാർഡ് കമ്മറ്റി വിലയിരുത്തി , കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപെട്ട് കുട്ടികളുടെ ദേശീയ പരിസ്ഥിതി ഉച്ച കോടി ,ദേശീയ സ്വഛതാ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ദേശീയ തലത്തിൽ പരിസ്ഥി സംരക്ഷണ മേഖലയിൽ ശ്രദ്ധേയമായ ചുവട് വയ്പ്പാണ് നടത്തിയിട്ടുള്ളതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. 22 വർഷമായി അധ്യാപന രംഗത്തുള്ള ഫാദർ ഡോക്ടർ ജോൺ 2015 മുതൽ പട്ടം സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസി പ്പാളായി ചുമതല വഹിച്ചു വരുകയാണ് സംസ്ഥാന അധ്യാപക അവാർഡ് , പഞ്ചാബ് ലവ് ലി യൂണിവേഴ് സിറ്റിയുടെ ദേശീയ പുരസ് ക്കാരം ,ജി. കാർത്തി കേയൻ പുരസ്കാരം ,സംസ്ഥാന പി.ടി.എ അവാർഡ് ,അക്ഷര പുരസ് ക്കാരം, തുടങ്ങി പതിന ബാലധികം ദേശീയ സംസ്ഥാന അവാർഡു കൾക്ക് അർഹനാ യിട്ടുണ്ട്.