• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

കോവിഡ് - കടൽക്ഷോഭ റിലീഫ് ഫണ്ട് രൂപീകരണം:

സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് - കടൽക്ഷോഭ റിലീഫ് ഫണ്ട് രൂപീകരണം: ( പദ്ധതി വിദ്യാഭ്യാസ വകുപ്പു മന്ത്രി ഉത്ഘാടനം ചെയ്തു ). സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനും തീരദേശമേഖലയിലെ കടൽക്ഷോഭം മൂലം കഷ്ടതയിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനായും റിലീഫ് ഫണ്ട് സ്വരൂപിക്കുന്നതായി പ്രിൻസിപ്പൽ ഫാ: ടി. ബാബു അറിയിച്ചു. പദ്ധതിയുടെ ഉത്‌ഘാടനം പ്രിൻസിപ്പൽ ഫാ: ടി. ബാബുവിന് സംഭാവന നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു.