തിരുവനന്തപുരം പട്ടം, സെന്റ മേരീസ് HSS, NCC ജൂനിയർ ആർമി ഡിവിഷൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കടകംപള്ളി സുരേന്ദ്രൻ MLA ഉദ്ഘാടനം ചെയ്തു. "കോവിഡ് വാക്സീൻ ചലഞ്ച് " ഭാഗമായി സമാഹരിച്ച 35000/-രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 20000/-രൂപയുടെ കോവിഡ് പ്രതിരോധ - ചികിത്സ സാമഗ്രികൾ തിരുവനന്തപുരം കോർപ്പറേഷന് കൈമാറുകയും ചെയ്തു. കോർപറേഷനു വേണ്ടി ഡപ്യൂട്ടി മേയർ പി.കെ.രാജു ഏറ്റുവാങ്ങി.