• Phone: LP section - 0471 2441880, UP, HSS Section - 0471 2447395
  • Email :pattomstmarys@gmail.com
teacher image

വിദ്യാർത്ഥികളോടൊപ്പം

സെൻമേരിസ് സ്കൂളിന്റെ 'ഒപ്പം ഉണ്ട് 'എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ സി ഡബ്ല്യു എസ് എസ് എൻ കുട്ടികളുടെ വീട്ടിൽ എത്തി പാഠപുസ്തക വിതരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു ടി യുടെയും സ്കൂൾ ഹെഡ്മാസ്റ്റർ ബിജോ വർഗീസ് സാറിനെയും നേതൃത്വത്തിലായിരുന്നു യാത്ര. കുട്ടികളുടെ സുഖ വിവരങ്ങൾ അന്വേഷിക്കുക, ബുദ്ധിമുട്ടുകൾ കണ്ടെത്തുക, ഈ വർഷത്തെ പാഠപുസ്തകവും വർക്ക് ഷീറ്റും നൽകുക എന്നിവയായിരുന്നു പദ്ധതിയുടെ ഉദ്ദേശം. സ്കൂൾ പി ആർ ഒ ബിജു തോമസ്, മാഗസിൻ എഡിറ്റർ ബിന്നി സാഹിതി, അഡ്മിനിസ്ട്രേറ്റീവ് കൗൺസിലംഗം പ്രിൻസ് രാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.