നല്ലൊരു പുതുതലമുറയെ ദിശാബോധം നൽകി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിശേഷ ദിനാചരണങ്ങളിലും അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃ പങ്കാളിത്തത്തോടെ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. ഈ കോവിഡ് പ്രതിസന്ധിക്കിടയിലും പതിവ് തെറ്റിക്കാതെ ഇത്തവണയും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന ജൂണ്‍ 5-ന് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ബാബു, ഹെഡ്മാസ്റ്റര്‍ ബിജോ ഗീവര്‍ഗീസ, ഫാദര്‍ ഗീവര്‍ഗീസ് എഴിയത്ത് എന്നിവര്‍ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചടങ്ങില്‍ ചുരുക്കം ചില അദ്ധ്യാപക-അനദ്ധ്യാപകരുടെ സാന്നിധ്യമാണ് ഇത്തവണ ഉണ്ടായത്. സ്‌കൂള്‍ ഔദ്യോഗികമായി തുറന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ പഠനം ഇപ്പോഴും ഓണ്‍ലൈനില്‍ ആയതിനാല്‍ വിദ്യാര്‍ത്ഥികളിലേക്ക് ഇതര മാധ്യമങ്ങളിലൂടെയും നവമാധ്യമ കൂട്ടായ്മകളിലൂടെയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ സന്ദേശം ഉള്‍ക്കൊണ്ട് വിദ്യാലയത്തിലെ ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ ചുറ്റുവട്ടത്തില്‍ ഒരു ചെടിയോ ഒരു വൃക്ഷതൈയോ നട്ടുപിടിപ്പിക്കാന്‍ പ്രചോദനമാകണം എന്നതാണ് ലക്ഷ്യം.