ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം ▪ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം ▪ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം ▪യു .പി ഓവറോൾ ഒന്നാം സ്ഥാനം ▪ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ് നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.