എസ്.എസ്. എൽ.സി പരീക്ഷാഫലം: പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന് 100% വിജയം. പ്രത്യേക പരിഗണനഅർഹി ക്കുന്ന വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണ വിജയം: സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയം കൈവരി ക്കാനായതായി പ്രിൻസിപ്പൽ ഫാ: ഡോ: സി.സി. ജോണും ഹെഡ് മാസ്റ്റർ എബി ഏബ്രഹാമും അറിയിച്ചു. ഏറ്റുവും കൂടുതൽ വിറ്യാർത്ഥി കളെ പരിക്ഷയ്ക്ക് ഇരുത്തിയെന്ന ഖ്യാതി ഇക്കുറിയും സെൻറ്. മേരിസിനാണ്. കുട്ടികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ഇക്കുറിയും പട്ടം സെൻറ്. മേരിസിനാണ്. ആകെ എഴുതിതിയ 1785 വിദ്യാർത്ഥികളിൽ 129 വിദ്യാർ ത്ഥികൾക്ക് ഫുൾ എ പ്ലസും : 71 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. 1191ആൺകുട്ടികളും 594 പെൺ കുട്ടികളും ആണ് പരീക്ഷ എഴുതിയത്. ലോക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ സമ്മർദ്ദം ഒഴിവാക്കുന്നതിനും അവരിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ആയി പ്രത്യേക പരിപാടികൾ സ്കൂളിൽ നടപ്പാക്കിയിരു ന്നതായി പ്രിൻസിപ്പൽ ഫാ: ഡോ. സി.സി. ജോണും ഹെഡ് മാസ്റ്റർ എബി ഏബ്രഹാമും പറഞ്ഞു.