സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ കോവിഡ് ബാധിതരായ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനും തീരദേശമേഖലയിലെ കടൽക്ഷോഭം മൂലം കഷ്ടതയിലായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്നതിനായും റിലീഫ് ഫണ്ട് സ്വരൂപിക്കുന്നതായി പ്രിൻസിപ്പൽ ഫാ: ടി. ബാബു അറിയിച്ചു. പദ്ധതിയുടെ ഉത്‌ഘാടനം പ്രിൻസിപ്പൽ ഫാ: ടി. ബാബുവിന് സംഭാവന നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. കോവിഡിന്റേയും വെള്ളപ്പൊക്കത്തിന്റേയും കടൽക്ഷോഭത്തിന്റേയും ഫലമായി ദുരിതമനുഭവിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും അവരുടെ കുടുംബാംഗ ങ്ങളേയും സഹായിക്കുന്നതിനായി പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് സഹായസഹകരണങ്ങൾ സ്കൂൾ മാനേജ് മെൻ്റ് അഭ്യർത്ഥിച്ചു. അതിലേക്കായി സമാഹരിക്കുന്ന അവശ്യവസ്തുക്കൾ നൽകി ഈ കൂട്ടായ്മയിൽ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സാമ്പത്തികമായി സഹായിക്കണമെന്നുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള സ്കൂൾ സോഷ്യൽ സർവ്വീസിന്റെ അക്കൗണ്ടിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്. അവശ്യവസ്തുക്കളുടെ സമാഹരണത്തിനായി സ്കൂളിൽ തിങ്കളാഴ്ച മുതൽ രാവിലെ 10 മുതൽ ഒരു മണി വരെ പ്രത്യേകം കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. വിദ്യാലയ കൂട്ടായ്മയുടെ ഈ സംരംഭത്തിൽ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ ഫാ. ബാബു. റ്റി യും ഹെഡ്മാസ്റ്റർ ശ്രീ. എബി എബ്രഹാമും അറിയിച്ചു. സംഭാവനകൾ കാതലിക്ക് സിറിയൻ ബാങ്കിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അക്കൗണ്ടി ലേക്ക് അയക്കാ വുന്നതാണ്. Ac/No: 02980032148419001 IFSC Code: CSBK0000298