സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടം. പഞ്ചദിനന്യൂ ചാന്ദ്രദിനാ ഘോഷം 2021ജൂലൈ 17- 21 *പ്രീയ വിദ്യാർത്ഥികളെ, 2021 ലെ ചാന്ദ്രദിനാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികൾ ചുവടേ നൽകുന്നു. 1 പോസ്റ്റർ നിർമ്മാണം വിഷയം: Space Mission 2030 ജൂലൈ 17-18 തീയതികളിൽ ( ജൂലൈ 17 രാവിലെ 8 മുതൽ 18 ഉച്ചക്ക് 12 മണി വരെ ) A4 സൈസ് പേപ്പറിൽ വിഷയത്തിന് അനുസൃതമായി ചിത്രം വരച്ച് ക്ലാസ് ടീച്ചർക്ക് നൽകുക. ഓരോ ക്ലാസിൽ നിന്നും ഏറ്റവും മികച്ച ചിത്രം ക്ലാസ് ടീച്ചർ തെരഞ്ഞെടു ക്കുന്നതാണ്. 2: ചാന്ദ്രദിന ക്വിസ് മൽസരം ജൂലൈ 18 : വൈകിട്ട് 6 മണി മുതൽ 6:30വരെ UP- HS - HSS ലെ എല്ലാ വിദ്യാർത്ഥി കൾക്കും പങ്കെടുക്കും വിധം ക്വിസ് മത്സരം 18 ന് വൈകിട്ട് 6 മണി മുതൽ 6:30വരെ നടക്കും. വിഷയം: Space Mission Quiz ന് വിജയികളെ നിർണ്ണയിക്കുന്നത് സ്കോറിന്റെയും സമയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും 3: വെബിനാർ ചാന്ദ്രദിനാ ഘോഷത്തിൻ്റെ ഭാഗമായി സ്കൂൾ തല വെബിനാർ ജൂലൈ 20ന് വൈകിട്ട് 4.30ന് നടക്കും. ഐ. എസ്. ആർ. ഒ മുൻ ചെയർമാൻ പത്മവിഭൂഷൻ ജി. മാധവൻ നായർ ആണ് മുഖ്യാതിഥി. നാസ സന്ദർശനം നടത്തിയ ഗൗരി വിജയൻ എന്ന വിദ്യാർത്ഥിയുടെ SPACE അനുഭവം ,40.16 എസ്.എം വോയ്സ്സ് അവതരിപ്പിക്കുന്ന സ്പേസ് നാടകം എന്നിവ ഇതോടനുബന്ധിച്ച് നടക്കും സ്കൂളിൻ്റെ fb പേജിൽ ലൈവായിട്ടായിരിക്കും പരിപാടി നടക്കുക. സ്കൂളിലെ മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കുവാൻ കഴിയും വിധമാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. fb ലിങ്ക് ജൂലൈ 19 ന് നൽകുന്നതാണ് 4 ചാന്ദ്രദിന വീഡിയോ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോ ജൂലൈ 21 ന് സ്കൂളിൻ്റെ ഔദ്യോഗിക വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.